രാജ്യത്തെ ആദ്യ സോളോഗമി വിവാഹം നടന്നു.

രാജ്യത്തെ ആദ്യ സോളോഗമി വിവാഹം ഗുജറാത്തിൽ വച്ച് നടന്നു. വിവാഹിതയായ ക്ഷമ ബിന്ദുവിൻ്റെ വീട്ടിൽ വച്ചാണ് ചടങ്ങ് നടന്നത്. ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാൽ, വിവാഹത്തിനെതിരെ ബിജെപി, കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നതോടെ ചടങ്ങുകൾ നടത്താനിരുന്ന പൂജാരി പിന്മാറി. ഇതോടെയാണ് യുവതി വീട്ടിൽ വച്ച് വിവാഹ ചടങ്ങുകൾ ഒറ്റയ്ക്ക് നടത്തിയത്. തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ ക്ഷമ ബിന്ദു ചടങ്ങുകളുടെ ചിത്രങ്ങൾ പുറത്തുവിട്ടു.