രാജ്യത്തെ ഇന്ധന വില വീണ്ടും കൂടി

തിരുവനന്തപുരം: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്തെ ഇന്ധന വില വീണ്ടും കൂടി. ഈ മാസം ഇത് പതിനാലാം തവണയാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്

പെട്രോള്‍ ലിറ്ററിന് 24 പൈസയും ഡീസലിന് 31 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ 93.90 രൂപയാണ് കൊച്ചിയില്‍ പെട്രോള്‍ വില. ഡീസല്‍ വില 89.28.