രാജ്യത്ത് പക്ഷിപനി ബാധിച്ച് ആദ്യ മരണം റിപ്പോർട്ട് ചെയ്തു
ന്യൂഡല്‍ഹി: രാജ്യത്ത് പക്ഷിപനി ബാധിച്ച് ആദ്യ മരണം റിപ്പോർട്ട് ചെയ്തു. ഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്ന 11 കാരനാണ് മരിച്ചത്. ഹരിയാന സ്വദേശിയാണ് കുട്ടി. ഇന്ത്യയില്‍
മനുഷ്യരില്‍ ആദ്യമായാണ് പക്ഷിപനി സ്ഥിരീകരിക്കുന്നത്. ആദ്യമരണവും ഇതുതന്നെ. എച്ച് ൈഫവ് എന്‍ വണ്‍, ഏവിയന്‍ ഇന്‍ഫ്ലുവന്‍സ എന്നീ പേരുകളിലും പക്ഷിപനി അറിയപ്പെടും.
കുട്ടിക്ക് കോവിഡ് പോസിറ്റീവാകുകയും നെഗറ്റീവാകുകയും ചെയ്തിരുന്നു. ജൂലൈ രണ്ടിനാണ് ഹരിയാന സ്വദേശിയായ സുശീലിനെ ന്യൂമോണിയ, ലുക്കീമിയ തുടങ്ങിയവ ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാമ്പിൾ പരിശോധനയില്‍ കുട്ടിക്ക് പക്ഷിപനിയാണെന്ന് സ്ഥിരീകരിച്ചിരുന്നു. കുട്ടിയുമായി സമ്ബര്‍ക്കം പുലര്‍ത്തിയ ഒരു ആശുപത്രി ജീവനക്കാരന് നിരീക്ഷണത്തില്‍ കഴിയുകയാണ്.
പക്ഷിപനി സ്വീകരിച്ച സാഹചര്യത്തില്‍ ദേശീയ ദുരന്ത നിവാരണ സംഘം ഹരിയാനയിലെ സുശീലിന്റെ ഗ്രാമത്തിലെത്തി പരിേശാധനകള്‍ വ്യാപിപ്പിച്ചു.
ഹരിയാനയില്‍ ഈ വര്‍ഷം ആദ്യം പതിനായിരകണക്കിന് പക്ഷികള്‍ക്ക് പക്ഷിപനി സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നിരവധി വളര്‍ത്തു പക്ഷികള്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ഇവ ചാവുകയും ചെയ്തിരുന്നു.