രാജ്യത്ത് ഇന്ധനവില ഇന്ന് വീണ്ടും കൂട്ടി

കൊച്ചി: രാജ്യത്ത് ഇന്ധനവില ഇന്ന് വീണ്ടും കൂട്ടി. പെട്രോളിന് 27 പെസയും ഡീസലിന് 30 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. 36 ദിവസത്തിനിടെ വില കൂട്ടുന്നത് ഇത് ഇരുപതാം തവണയാണ്.

കൊച്ചിയില്‍ പെട്രോള്‍ വില ഇന്ന് 95 രൂപ 13 പൈസയായി. ഡീസല്‍ വില 91 രൂപ 58 പൈസയായും വര്‍ദ്ധിച്ചു. കോഴിക്കോട് പെട്രോളിന് 95 രൂപ 38 പൈസയും ഡീസലിന് 90 രൂപ 73 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 97 രൂപ എട്ട് പൈസയും ഡീസലിന് 92 രൂപ 31 പൈസയുമായി വില ഉയര്‍ന്നു.