രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധന.
കൊച്ചി:രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധന. മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് വീണ്ടും ഇന്ധന വില കൂട്ടിയത്. ഡീസലിന് 31 പൈസയും പെട്രോളിന് 19 പൈസയുമാണ് കൂട്ടിയത്.
ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 95 രൂപ കടന്നു. പെട്രോള്‍ ലിറ്ററിന് 95 രൂപ രണ്ട് പൈസയാണ് തലസ്ഥാനത്തെ വില. ഡീസലിന് 90 രൂപ എട്ട് പൈസ. 93 രൂപ 14 പൈസയാണ് കൊച്ചിയില്‍ പെട്രോളിന് വില. ഡീസലിന് 88 രൂപ 32 പൈസയും.