രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,879 പേർക്ക് കോവിഡ്

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,879 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 839 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ തുടർച്ചയായ ആറാംദിവസമാണ് ഒരു ലക്ഷത്തിനു മേൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകൾ 1,33,58,805 ആയി. ആകെ മരണസംഖ്യ 1,69,275. ഇതുവരെ 1,20,81,443 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 11,08,087 പേരാണ് ചികിത്സയിലുള്ളത്.

രാജ്യത്ത് ഇതുവരെ 10,15,95,147 പേർക്കാണ് കോവിഡ് വാക്സിൻ നൽകിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.