രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 84,332 പേർക്കു കൂടി കോവിഡ്

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 84,332 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഏഴുപത് ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. അതേസമയം 1,21,311 പേർ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 2,79,11,384 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4,002 മരണംകൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ മരണസംഖ്യ 3,67,081 ആയി. രാജ്യത്ത് ഇതുവരെ 2,93,59,155 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 10,80,690 സജീവകേസുകളാണുള്ളത്. രാജ്യത്ത് ഇതുവരെ 24,96,00,304 പേർക്ക് വാക്സിൻ നൽകിയിട്ടുണ്ട്.