രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 62,480 പേർക്ക് കോവിഡ്

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിദിന കേസുകൾ കുത്തനെ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 62,480 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥരീകരിച്ചത്. 24 മണിക്കൂറിനിടെ 1,587 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്ടമായപ്പോൾ 88,977 പേർ രോഗമുക്തി നേടി.

ഇതിനിടെ രാജ്യത്ത് ചികിത്സയിൽ തുടരുന്ന രോഗികളുടെ എണ്ണം എട്ട് ലക്ഷത്തിൽ താഴെയെത്തി. 73 ദിവസത്തിനുശേഷമാണ് സജീവ രോഗികളുടെ എണ്ണം എട്ട് ലക്ഷത്തിൽ താഴെ എത്തുന്നത്. 7,98,656 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്