രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,703 പേർക്ക് പുതുതായി കോഡ് സ്ഥിരീകരിച്ചു.

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,703 പേർക്ക് പുതുതായി കോഡ് സ്ഥിരീകരിച്ചു. ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകളിൽ 111 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

രാജ്യത്തെ സജീവ കേസുകളും 101 ദിവസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. 4,64,357 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 97.17 ശതമാനമാണ് ഇന്ത്യയിലെ കോവിഡ് മുക്തി നിരക്ക്. മൊത്തം കേസുകളുടെ 1.52 ശതമാനം മാത്രമാണ് നിലവിലെ സജീവ കേസുകൾ.

നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.40 ശതമാനമാണ്. കഴിഞ്ഞ 15 ദിവസങ്ങളിൽ മൂന്ന് ശതമാനത്തിന് താഴെയാണ് രാജ്യത്തെ ടി.പി.ആർ. അതേ സമയം കേരളത്തിലെ ടി.പി.ആർ. പത്തിന് മുകളിൽ തന്നെ തുടരുകയാണ്.

രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 8037 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 10.03 ആണ് നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.