രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,628 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.

ന്യൂഡൽഹി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,628 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ജൂലൈ 25ന് ശേഷം ഇതാദ്യമായാണ് രോഗികളുടെ എണ്ണം ഇത്രയും കുറഞ്ഞത്. 617 കോവിഡ് മരണങ്ങളാണ് 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്
40,017 പേർ രോഗമുക്തി നേടി. 4,12,153 കോവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോൾ ഉള്ളത്. 50,10,09,609 ഡോസ് വാക്സിൻ ഇതുവരെ നൽകി.