രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 25,072 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 25,072 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 160 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണ് ഇത്. 389 പേർ കോവിഡ് ബാധിച്ച് മരിച്ചു. 44,157 പേർ രോഗമുക്തരായി.

ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകളുടെ എണ്ണം 3,24,49,306 ആയി ഉയർന്നു. ആകെ മരണസംഖ്യ 4,34,756 ആയി.

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 3,33,924 ആയി കുറഞ്ഞിട്ടുണ്ട്. 155 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. ഇതോടെ രോഗം ഭേദമായ ആളുകളുടെ എണ്ണം 3,16,80,626 ആയി ഉയർന്നു. രോഗമുക്തി നിരക്ക് 97.57 ശതമാനമായി ഉയർന്നു.

കഴിഞ്ഞ 24 മണിക്കൂറിൽ 7,95,543 ഡോസ് വാക്സിൻ വിതരണം ചെയ്തു. ഇതോടെ അകെ വിതരണം ചെയ്ത ഡോസുകളുടെ എണ്ണം 58,25,49,595 ആയി.