രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 28,591പേര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 28,591പേര്‍ക്ക് കോവിഡ്. 34,848പേര്‍ രോഗമുക്തരായി.

338പേര്‍ മരിച്ചു. കേരളത്തിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത്. 20,487 പേര്‍ക്ക് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചു.

3,32,36,921 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 3,84,921പേര്‍ ചികിത്സയിലുണ്ട്. 3,24,09,345പേര്‍ രോഗമുക്തരായി. 4,42,665പേരാണ് മരിച്ചത്.

രാജ്യത്ത് ഇതുവരെ 73,82,07,378പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ഇന്നലെ മാത്രം 72,86,883പേര്‍ക്ക് വാക്‌സിന്‍ നല്‍കി.