രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15,528 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15,528 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,37,83,062 ആയി ഉയർന്നു. ഇന്നലത്തേക്കാൾ 1,407 കേസുകളുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. നിലവിൽ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം എണ്ണം 1,43,654 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം രാജ്യത്ത് കഴിഞ്ഞ് 24 മണിക്കൂറിനിടെ 25 പേർ കൂടി രോഗം ബാധിച്ചു മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 5,25,785 ആയി ഉയർന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇത് തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന കേസുകൾ 20, 000 ത്തിൽ താഴെയായി തുടരുന്നത്. രോഗമുക്തി നിരക്ക് 98.47 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16,113 രോഗമുക്തി നേടി.