രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 86,498 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 64 ദിവസത്തിന് ശേഷമാണ് പ്രതിദിന കോവിഡ് കണക്ക് ഒരു ലക്ഷത്തിൽ താഴെ എത്തുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2123 പേർക്കു കൂടി ജീവൻ നഷ്ടമായതോടെ ആകെ മരണസംഖ്യ 3,51,309 ആയി. 1,82,282 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 2,73,41,462 ആയി. സജീവ രോഗികളുടെ എണ്ണത്തിലും വലിയ കുറവാണ് രേഖപ്പെടുത്തിയത്. 13,03,702 പേരാണ് രാജ്യത്ത് ചികിത്സയിൽ തുടരുന്നത്