രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗം ശക്തികുറയുന്നു.

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗം ശക്തികുറയുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ സ്ഥിരീകരിച്ചത് 1,73,790 പുതിയ കോവിഡ് കേസുകളാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 3617 പേർ കോവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 2,84,601 പേർ രോഗമുക്തി നേടി.

ഇതുവരെ രാജ്യത്ത് 2,77,29,247 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 3,22,512 പേർ കോവിഡ് ബാധിച്ച് മരിച്ചു. 22,28,724 സജീവ കേസുകളാണ് നിലവിൽ രാജ്യത്തുളളത്.

ഇതിനകം 20,89,02,445 പേർ വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു.