രാജ്യത്ത് പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണം.

രാജ്യത്ത് പഞ്ചസാര കയറ്റുമതിക്ക് ജൂണ്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ 31 വരെ നിയന്ത്രണം. വിദേശത്ത് നിന്ന് പഞ്ചസാര വാങ്ങാന്‍ വ്യാപാരികള്‍ അനുമതി തേടണമെന്നാണ് നിര്‍ദേശം. ആഭ്യന്തര വിലക്കയറ്റം തടയുന്നതിനാണ് നടപടിയെന്നാണ് വിശദീകരണം

അസംസ്‌കൃതമോ ശുദ്ധീകരിച്ചതോ ആയ എല്ലാത്തരം പഞ്ചസാര കയറ്റുമതിക്കും ഈ വിലക്ക് ബാധകമാണ്. വിദേശ വാണിജ്യ ഡയറക്ടറേറ്റ് ജനറലാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. വിലക്കയറ്റം നിയന്ത്രിക്കാന്‍ വിപണിയില്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെടണമെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് നടപടി