രാജ്യത്ത് പുതുതായി 2,57,299 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.
ന്യൂഡൽഹി: രാജ്യത്ത് പുതുതായി 2,57,299 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 4,194 പേർ കോവിഡ് മൂലം മരിച്ചു. 3,57,630 പേർ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതുവരെ 2,62,89,290 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,30,70,365 പേർ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 2,95,525 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവിൽ 29,23,400 സജീവ രോഗികളുണ്ട്.
രാജ്യത്ത് ഇതുവരെ 19,33,72,819 വാക്സിൻ നൽകിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.