രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു

പെട്രോൾ, ഡീസൽ വില പരിഷ്കരിച്ചു. മെട്രോ നഗരങ്ങളിൽ പെട്രോൾ വില ലിറ്ററിന് 12 പൈസ മുതൽ 15 പൈസ വരെ ഉയർത്തിയപ്പോൾ ഡീസലിന് ലിറ്ററിന് 15 പൈസ മുതൽ 18 പൈസ വരെ വർധിപ്പിച്ചു.

ഡൽഹിയിൽ 15 പൈസ വർധിച്ചതോടെ ഒരു ലിറ്റർ പെട്രോൾ വില 90.55 രൂപയായി. മുംബൈയിൽ ലിറ്ററിന് 96.95 രൂപയാണ് പെട്രോൾ വില. ചെന്നൈയിൽ ചൊവ്വാഴ്ച 12 പൈസയുടെ വർധനയുണ്ടായതോടെ ലിറ്ററിന് 92.55 രൂപയാണ് വില. കൊൽക്കത്തയിൽ 90.76 രൂപയുമാണ് വില.