രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുത്തനെ കുറയുന്നു

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുത്തനെ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,421 പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രിൽ 1നു ശേഷം ഇത് ആദ്യമായാണ് പ്രതിദിന കേസുകളിൽ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്. 24 മണിക്കൂറിനിടെ 3921 മരണവും സ്ഥിരീകരിച്ചു. 1,19,501 പേരാണ് രോഗമുക്തി നേടിയത്.

ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,95,10,410 ആയി. ആകെ മരണം 3,74,305 ആയി. 2,81,62,947 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.