രാജ്യത്ത് രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷന് തുടക്കം
തിരുവനന്തപുരം:രാജ്യത്ത് രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷന് തുടക്കം. പോലീസ് സേന, മറ്റ് സേനാ വിഭാഗങ്ങള്‍, മുനിസിപ്പാലിറ്റി ജീവനക്കാര്‍, റവന്യൂ, പഞ്ചായത്ത് ജീവനക്കാര്‍ എന്നിവര്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്.
അതേസമയം, രണ്ടാംഘട്ട വാക്‌സിനേഷന്‍ തുടങ്ങുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകരില്‍ 70 ശതമാനം മാത്രമാണ് പൂര്‍ത്തിയായത് എന്നതും മികച്ച രീതിയില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ 12 സംസ്ഥാനങ്ങളില്‍ കേരളമില്ലാത്തതും നിരാശ ജനകമാണ്