രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ വേണമെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ വേണമെന്ന് രാഹുൽ ഗാന്ധി.കൊവിഡ് വ്യാപനം തടയാനുള്ള ഒറ്റവഴി എന്നത് സമ്പൂര്‍ണ ലോക്ഡൗണ്‍ ആണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. യാഥാർഥ്യങ്ങൾ മനസിലാക്കാതെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം പാവപ്പെട്ട ജനങ്ങളുടെ മരണത്തിലേക്കാണ് നയിക്കുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തെ കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് നേരത്തേയും രാഹുല്‍ കടുത്ത വിമര്‍ശനമുയര്‍ത്തിയിരുന്നു. കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ ഓക്‌സിജന്‍ ലഭിക്കാതെ 24 രോഗികള്‍ മരിച്ച സംഭവത്തിലും മോദി സര്‍ക്കാരിനെതിരെ രാഹുല്‍ ആഞ്ഞടിച്ചിരുന്നു