രാജ്യത്ത് 20.528 പേർക്ക് കൂടി കൊവിഡ്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകൾ 4,37,50,599 ആയി. 1,43,449 ആളുകളാണ് നിലവിൽ കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 49 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 5,25,709 ആയി.