രാജ്യത്ത് 24 മണിക്കൂറിനിടെ 18,166 പേർക്ക് കോവിഡ്
ന്യൂഡൽഹി:രാജ്യത്ത് 24 മണിക്കൂറിനിടെ 18,166 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ 3,39,53,475 കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്തത്.
24 മണിക്കൂറിനിടെ 214 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 4,50,589 ആയി ഉയര്‍ന്നു. ഒറ്റദിവസത്തിനിടെ 23,624 പേര്‍ രോഗമുക്തി നേടി. ഇതോടെ 3,32,71,915 പേരാണ് ആകെ രോഗമുക്തി നേടിയത്. ഇതുവരെ 58,25,95,693 സാമ്പിളുകൾ പരിശോധിച്ചു. രാജ്യത്ത് 94,70,10,175 വാക്‌സീന്‍ ഡോസുകള്‍ ഇതുവരെ വിതരണം ചെയ്തു.