രാജ്യത്ത് 24 മണിക്കൂറിനിടയില്‍ 44,878 കോവിഡ് കേസുകള്‍


ന്യൂഡൽഹി: 24 മണിക്കൂറിനിടെ 44,878 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 87,28,795 ആയി ഉയർന്നു.

രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വർധനവുണ്ട്. 49,079 പേർ 24 മണിക്കൂറിനിടയിൽ രാജ്യത്ത് കോവിഡ് മുക്തരായി. ഇതോടെ 81,15,580 പേരാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് മുക്തരായത്.


547 കോവിഡ് മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇതോടെ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 1,28,688 ആയി. നിലവിൽ രാജ്യത്തെ സജീവ രോഗികളുടെ എണ്ണം 4,84,547 ആണ്. സജീവരോഗികളുടെ എണ്ണത്തിൽ 24 മണിക്കൂറിനിടെ 4,747 പേരുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനതല കണക്കുകളിൽ രോഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്ര മറ്റു സംസ്ഥാനങ്ങളേക്കാൾ ഏറെ മുന്നിലാണ്. ഇന്നലെ 4,496 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ രോഗികൾ 17,36,329 ആയി.

കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് പട്ടികയിൽ മഹാരാഷ്ട്രയ്ക്ക് പിന്നിൽ. എന്നാലിവിടെ രോഗം റിപ്പോർട്ട് ചെയ്യുന്നത് കുറയുകയാണ്.