രാജ്യത്ത് 24 മണിക്കൂറിൽ 62714 പേർക്ക് കൊവിഡ്

രാജ്യത്ത് 62714 പേർക്കാണ് 24 മണിക്കൂറിനിടെ ഇന്ത്യയിൽ കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർധനവാണ് രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്.

312 പേർ കോവിഡ് ബാധമൂലം 24 മണിക്കൂറിനിടെ മരിക്കുകയുമുണ്ടായി. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 1,61,552 ആയി.

നിലവിൽ രാജ്യത്ത് 4,86,310 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 1.13 കോടി പേർ ഇതിനോടകം രോഗമുക്തി നേടി. മഹാരാഷ്ട്ര, കർണാടക, പഞ്ചാബ്, ഗുജറാത്ത് തമിഴ്നാട് എന്നിവിടങ്ങളിലാണ് ഒരു ദിവസത്തിനിടെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.