രാജ്യത്ത് 42,766 പേർക്ക് കൂടി പുതുതായി കോവിഡ്

ന്യൂഡൽഹി: രാജ്യത്ത് 42,766 പേർക്ക് കൂടി പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചു. കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലാണ് കേസുകളിൽ ബഹുഭൂരിപക്ഷവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിൽ 24 മണിക്കൂറിനിടെ 13,563 പേർക്ക് രോഗം കണ്ടെത്തിയപ്പോൾ മഹാരാഷ്ട്രയിൽ 8992 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ആന്ധ്രപ്രദേശിൽ 3040, തമിഴ്നാട്ടിൽ 3039 ഒഡീഷയിൽ 2806 എന്നിങ്ങനെയാണ് മുന്നിൽ നിൽക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ഒരു ദിവസത്തിനിടെയുള്ള കോവിഡ് നിരക്കുകൾ.

ഇതിനിടെ രാജ്യത്ത് കഴിഞ്ഞ 11 ദിവസത്തിനിടെയുള്ള ഏറ്റവും ഉയർന്ന കോവിഡ് മരണങ്ങളും 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടു. 1206 കോവിഡ് മരണങ്ങളാണ് ഒരു ദിവസത്തിനിടെ സ്ഥിരീകരിക്കപ്പെട്ടത്.https://7d5ef9e90f00c33b541b5bfacff8d4a4.safeframe.googlesyndication.com/safeframe/1-0-38/html/container.html?n=0

ഇന്ത്യയിൽ നിലവിൽ 4,55,033 പേരാണ് ചികിത്സയിലുള്ളത്. മൊത്തം കേസുകളുടെ 1.48 ശതമാനമാണ് സജീവ കേസുകൾ. 4,07,145 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധയെ തുടർന്ന് മരിച്ചത്.