രാജ്യ സേവനം പൂർത്തിയാക്കി ജന്മനാട്ടിൽ തിരിച്ചെത്തിയ സൈനികർക്ക് ഉജ്വല സ്വീകരണം.

കണ്ണൂർ: 2022, ജൂൺ 30ന് രാജ്യ സേവനത്തിൽ നിന്നും വിരമിച്ച് നാട്ടിലെത്തിയ സൈനികർക്ക് ഉജ്വല സ്വീകരണം നൽകി ജില്ലാ സൈനിക കൂട്ടായ്മ ആയ ടീം കണ്ണൂർ സോൾജിയേഴ്സ്. ജൂലൈ 2 ന് ഉച്ചയ്ക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ സി പദ്മജൻ കൂടാളി, ജിജു പി പി പെരളശ്ശേരി, അതുൽ രാജ് വി എം ഇടച്ചൊവ്വ, പ്രിമോഷ് എം കൂത്തുപറമ്പ് എന്നിവരെയാണ് കൂട്ടായ്മയിലെ അംഗങ്ങളും, കുടുംബാംഗങ്ങളും ചേർന്ന് സ്വീകരിച്ചത്. IRPF കണ്ണൂർ CI, ബിനോയ് ആൻറണി ആശംസകൾ നേർന്ന് സംസാരിച്ചു.

ടീം കണ്ണൂർ സോൾജിയേഴ്സ് ജോ: സെക്രട്ടറി അനീഷ് മഠത്തിൽ, അസി: ട്രഷറർ മനോജ് ബ്ലാത്തൂർ, സബീഷ് മയ്യിൽ, വിനോദ് എളയാവൂർ, ശ്രീജിത്ത് വേശാല, ശ്രീജേഷ് പാനൂർ, സനൂജ് പെരളശേരി തുടങ്ങിയവർ സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകി.