രാമപുരം ഇറക്കത്തിൽ ടയർ മാറ്റുന്നതിനിടെ ലോറി മറിഞ്ഞു

രാമപുരം ഇറക്കത്തിൽ ലോറി മറിഞ്ഞു.ടയർ മാറ്റുന്നതിനിടെ ലോറി മുന്നോട്ട് കുതിക്കുകയായിരുന്നു.
ഡ്രൈവർ ഇല്ലാതെ ലോറി 50 മീറ്റർ ഓടി .

കോഴികോട് നിന്ന് മംഗലാപുരത്തേക്ക് മത്സ്യം കയറ്റി പോകുന്ന ലോറിയാണ് ഇന്നലെ വൈകിട്ടോടെ രാമപുരം ഇറക്കത്തിൽ   അപകടത്തിൽ പെട്ടത്. പഞ്ചറായ  ടയർ മാറ്റുന്നതിനിടെ ജാക്കിയിൽ നിന്ന് തെന്നി മുന്നോട്ട് കുതിക്കുകയായിരുന്നു.

കയറ്റിറക്കത്തിൽ ആയിരുന്നതിനാൽ മുന്നോട്ട് കുതിച്ചലോറി 50 മീറ്ററോളം അകലെയുള്ള റോഡരികിലെ ഓവുചാലിലേക്ക് മറിയുകയായിരുന്നു. തിരക്കേറിയ കെ എസ് ടി പി റോഡിൽ തലനാരിഴക്കാണ് വൻ ദുരന്തം ഒഴിവായത്.പരിയാരം എ എസ് ഐ.കെ.രാമചന്ദ്രൻ്റെ നേതൃത്വത്തിൽ പൊലിസ് സ്ഥലത്തെത്തി.