രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ചൊവ്വാഴ്ച ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനാക്കും

ന്യൂഡൽഹി: നെഞ്ചിലെ അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനാക്കും. എയിംസ് ആശുപത്രിയിൽ ഈ മാസം 30നാണ് ശസ്ത്രക്രിയ നടത്തുക.

വെള്ളിയാഴ്ച സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ശനിയാഴ്ച എയിംസിലേക്ക് മാറ്റിയിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് എയിംസ് അധികൃതർ അറിയിച്ചു.