രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും.
തിരുവനന്തപുരം: രണ്ടുദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ ഗാന്ധി തിങ്കളാഴ്ച കേരളത്തിലെത്തും. എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ നിയമസഭ മണ്ഡലങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങളിലാണ് അദ്ദേഹം പങ്കെടുക്കുക.
രാവിലെ 11ന് കൊച്ചിയിലെത്തുന്ന രാഹുല്‍ ഗാന്ധി 11.30ന് സെന്റ് തെരേസാസ് കോളജ് വിദ്യാര്‍ഥികളുമായി സംവദിക്കും. പിന്നീട്, വൈപ്പിന്‍, കൊച്ചി, തൃപ്പൂണ്ണിത്തുറ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കും.