രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ൽ 1,27,510 പേർക്ക് കെവിഡ്

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ൽ സ്ഥി​രീ​ക​രി​ച്ച​ത് 1,27,510 0പു​തി​യ കോ​വി​ഡ് കേ​സു​ക​ളാ​ണ്. ക​ഴി​ഞ്ഞ 54 ദി​വ​സ​ത്തി​നി​ട​യി​ൽ ആ​ദ്യ​മാ​യാ​ണ്‌ ഇ​ത്ര​യും കു​റ​വ് കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ട​യി​ൽ 2,795 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 2,55,287 പേ​ർ രോ​ഗ​മു​ക്തി നേ​ടി​യ​താ​യും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഇ​തു​വ​രെ രാ​ജ്യ​ത്ത് 2,81,75,044 കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 3,31,895 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ആ​കെ 2,59,47,629 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 18,95,520 സ​ജീ​വ കേ​സു​ക​ളാ​ണ് നി​ല​വി​ൽ രാ​ജ്യ​ത്തു​ള​ള​ത്.
ഇ​തു​വ​രെ 21,60,46,638 പേ​ർ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​താ​യും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി