രേവതി മികച്ച നടി; ബിജുവും ജോജുവും നടന്‍മാര്‍;ദിലീഷ് പോത്തന്‍ സംവിധായകന്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ ബിജു മേനോനും ജോജു ജോര്‍ജും മികച്ച നടന്‍മാര്‍. യഥാക്രമം ആര്‍ക്കറിയാം, നായാട്ട് എന്നീ സിനിമകളിലെ പ്രകടനത്തിനാണ് പുരസ്കാരം. നടി രേവതി, ചിത്രം ഭൂതകാലം. ആവാസവ്യൂഹമാണ് മികച്ച ചിത്രം. ജോജിയിലൂടെ ദിലീഷ് പോത്തന്‍ മികച്ച സംവിധായകനും ശ്വാം പുഷ്കരന്‍ തിരക്കഥാകൃത്തുമായി. ജനപ്രിയ ചിത്രം ഹൃദയം, സംവിധാനം വിനീത് ശ്രീനിവാസന്‍. മികച്ച കുട്ടികളുടെ ചിത്രം ‘കാടകം’. സംഗീത സംവിധായകൻ-ഹിശാം അബ്ദുൽ വഹാബ്(ഹൃദയം).

മികച്ച ചലച്ചിത്ര ഗ്രന്ഥം പ്രത്യക പരാമർശം ആർ ഗോപാലകൃഷ്ണന്റെ- നഷ്ടസ്വപ്നങ്ങളാണ്. മികച്ച ചലച്ചിത്ര ഗ്രന്ഥം _ ചമയം – ഗ്രന്ഥ കർത്താവ് പട്ടണം റഷീദ്. മികച്ച ചലച്ചിത്ര ലേഖനം- മലയാള സിനിമയിലെ ആണൊരുത്തൻമാർ. പ്രത്യേക ജൂറി പരാമർശം ജിയോ ബേബി : ഫ്രീംഡം ഫൈറ്റ്. കുട്ടികളുടെ ചിത്രം കാടകം. നവാഗത സംവിധായകൻ കൃഷ്ണേന്ദു കലേഷ്. മികച്ച വിഷ്യൽ എഫക്ട്-ആൻഡ്രൂ ഡിക്രൂസ്-മിന്നൽ മുരളി. ജനപ്രിയ ചിത്രം: ഹൃദയം. നൃത്തസംവിധാനം: അരുൺലാൽ, മേക്കപ്പ് – രഞ്ജിത് അമ്പാടി. ശബദ മിശ്രണം – ജസ്റ്റിൻ ജോസ്. സിങ്ക് സൗണ്ട്-അരുൺ അശോക്, സോനു കെ.പി. മികച്ച ഗായിക: സിതാര കൃഷ്ണകുമാർ, ഗായകൻ: പ്രദീപ് കുമാർ, ഗാനരചന ബി.കെ.ഹരിനാരായണൻ,ഛായാഗ്രാഹകൻ – മധു മുരളി – ചുരുളി.

നൂറ്റിനാല്‍പ്പത്തിരണ്ട് സിനിമകള്‍ മല്‍സരത്തിനുണ്ടായിരുന്നു. രണ്ടാംറൗണ്ടില്‍ വന്ന നാല്‍പ്പത്തഞ്ചിലേറെ ചിത്രങ്ങളില്‍ നിന്നാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. അന്തിമ ജൂറി കണ്ടത് 29 ചിത്രങ്ങളാണ്. സയ്യിദ് മിർസ അധ്യക്ഷനായ സമിതിയാണ് ജേതാക്കളെ പ്രഖ്യാപിച്ചത്