രോഗ വ്യാപനം ഇനിയും കൂടുമെന്ന് മുഖ്യമന്ത്രി

രോഗ വ്യാപനം ഇനിയും കൂടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉയർന്ന ടെസ്റ്റ്പോസിറ്റിവിറ്റി കാണിക്കുന്നത് രോഗവ്യാപനം കൂടുമെന്നാണ്. നഗരങ്ങളിൽ ഒതുങ്ങി നിൽക്കാതെ ഇന്ത്യയിലെ കോവിഡിന്റെ രണ്ടാം തരംഗം ഗ്രാമീണ മോഖലയിലേക്കും വ്യാപിച്ചതായി പഠനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യയിലെ ഗ്രാമീണ മേഖലയിൽ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തതയുണ്ട്. ലക്ഷണങ്ങൾ കൂടിയ ഘട്ടത്തിലാണ് ചിക്തിസ പഞ്ചാബിലും മറ്റ് ആളുകൾ ചികിത്സതേടിയെത്തിയത്. കേരളത്തിലും ഗ്രാമീണ മേഖലയിൽ കേസ് കൂടുന്ന പ്രവണത കാണുന്നു. കേരളത്തിൽ നഗര- ഗ്രാമ അന്തരം കുറവാണ്. ഗ്രാമീണ മേഖലകളിലെ ആരോഗ്യ സംവിധാനം മറ്റ് മേഖലകളേക്കാൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു എന്നത് ആശ്വാസകരമാണ്. എന്നാൽ നിയന്ത്രണങ്ങൾ ഗ്രാമ മേഖലയിൽ വിട്ടു വീഴ്ചയില്ലാതെ നടപ്പിലാക്കും”, മുഖ്യമന്ത്രി അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങൾ അക്കാര്യം ഉറപ്പു വരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹോംക്വാറന്റീനിൽ കഴിയുന്നവർ ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ പൂർണ്ണമായും പാലിക്കണം. ഓക്സിജൻ നില പൾസ് ഓക്സി മീറ്റർ ഉപയോഗിച്ച് പരിശോധക്കാൻ വേണ്ടതയ്യാറെടുപ്പുകൾ സ്വീകരിക്കണം. ഹെൽപ്ലൈനുമായോ വാർഡ് മെമ്പറുമായോ ആരോഗ്യപ്രവർത്തകരുമായോ ബന്ധപ്പെട്ട് തുടർനടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.