റാങ്ക് ഹോൾഡേഴ്‌സ് സമരത്തെ വിമർശിച്ച് എ.വിജയരാഘവൻ.

തലശ്ശേരി: റാങ്ക് ഹോൾഡേഴ്സിൻ്റെ സമരം ആസൂത്രിത അക്രമത്തിന് വേണ്ടിയാണെന്ന് എ.വിജയരാഘവൻ തലശ്ശേരിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.സർക്കാറിനെതിരെ യുവജനങ്ങളെ ആയുധമാക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണ്.

തുടർ ഭരണം ഇല്ലാതാക്കാൻ പ്രതിപക്ഷം ഹീനമായ രാഷ്ട്രീയം കളിക്കുന്നു. പ്രതിപക്ഷ നേതാവിൻ്റെ യാത്ര കോൺഗ്രസിൽ നിന്നും ബി.ജെ.പി.യിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയെന്നും വിജയരാഘവൻ പറഞ്ഞു.

നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണം എ​ന്ന നി​ല​യി​ലാ​ണ് സ​മ​രം ന​ട​ക്കു​ന്ന​ത്. സ​മ​ര​ക്കാ​രെ തെ​റ്റാ​യ വ​ഴി​യി​ലേ​ക്ക് ന​യി​ക്കാ​ന്‍ ര​ണ്ട് കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍ അ​ക്ര​മ സ​മ​ര​ത്തി​ന്‍റെ പ​ന്ത​ല്‍ കെ​ട്ടി​യി​രി​ക്കു​ക​യാ​ണെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞു.