റേഞ്ച് കിട്ടാനായി മരത്തിൽ കയറിയ വിദ്യാർഥിക്ക് വീണ് പരിക്ക്

മൊബൈലിന് റേഞ്ച് കിട്ടാനായി മരത്തിൽ കയറിയ വിദ്യാർഥിക്ക് മരക്കൊമ്പ് പൊട്ടി താഴെ വീണ് പരിക്ക്

ചിറ്റാരിപറമ്പിനടുത്ത കണ്ണവം വനമേഖലയിലെ പന്നിയോട് ആദിവാസി കോളനിയിലെ പി ബാബു ഉഷ ദമ്പതികളുടെ മകനായ അനന്തു ബാബുവിനാണ് ഗുരുതര പരിക്കേറ്റത്

വിദ്യാർഥി കണ്ണൂർ ഗവ ആശുപത്രിയിൽ ചികിത്സയിലാണ്.

പ്ലസ് വൺ അലോട്ട്മെൻ്റിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയാനാണ് റേഞ്ച് കിട്ടാനായി മരത്തിൽ കയറിയത്