റേഷൻ വ്യാപാരികൾ ഇന്ന് ധർണ്ണാ സമരം നടത്തും

കേന്ദ്ര- സംസ്ഥാന ബജറ്റിൽ റേഷൻ വ്യാപാരികളെ അവഗണിച്ചതിലും, ഈ-പോസ് തകരാർ വരുത്തുന്നത് റേഷൻ വ്യാപാരികളാണെന്ന് നിയമസഭയിൽ മന്ത്രി നടത്തിയ പ്രസ്താവനയിലും, അഞ്ച് വർഷം മുമ്പുള്ള കമ്മീഷൻ പരിഷ്കരണം നടക്കാത്തതിനാലും, വിതരണം കഴിഞ്ഞ് പത്ത് ദിവസത്തിനകം കമ്മീഷൻ നൽകാത്തതിലും പ്രതിഷേധിച്ച് ഇന്ന് രാവിലെ 10 മണിക്ക് കേരളത്തിലെ എല്ലാ സപ്ലൈ ഓഫീസിന് മുന്നിലും ധർണ്ണ സമരം നടത്തും.