റോഡ് സുരക്ഷയ്ക്ക് പ്രതികൂലമാകുന്ന വസ്തുക്കള്‍ നീക്കം ചെയ്യണം

റോഡ് സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന വസ്തുക്കള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് മോട്ടോര്‍ വാഹന വകുപ്പ്. ഹൈക്കോടതി വിധി പ്രകാരമാണ് ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കുന്ന പരസ്യങ്ങള്‍, കാഴ്ച മറയ്ക്കുന്ന വസ്തുക്കള്‍, റോഡിലും പാതയോരങ്ങളിലും സുഗമമായ യാത്രയ്ക്ക് തടസ്സമാകുന്ന രീതിയില്‍ കൂട്ടിയിട്ട കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍, വൃക്ഷ കൊമ്പുകള്‍ എന്നിവ നീക്കം ചെയ്യാനുള്ള നടപടികളാണ് മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ചത്.

ഇത്തരം വസ്തുക്കളുടെ ഉടമസ്ഥതയുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ ഇവ സ്വമേധയാ നീക്കം ചെയ്യണമെന്നും നിര്‍ദേശമുണ്ട്. റോഡ് സുരക്ഷയ്ക്ക് പ്രതികൂലമാകുന്ന ബോര്‍ഡുകള്‍, മറ്റു വസ്തുക്കള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ഇക്കാര്യം ചിത്രങ്ങള്‍ സഹിതം ജില്ലയിലെ ആര്‍ ടി ഒ മാരുടെ വാട്‌സ് ആപ്പിലോ, ഇമെയിലിലോ അറിയിക്കാം. ആര്‍ ടി ഒ – 8547639013, ഇ മെയില്‍ unnikrishnan.erambath@rediffmail.com
ആര്‍ ടി ഒ (എന്‍ഫോഴ്സ്മെന്റ് ) 9447550027.