ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങൾ; കേന്ദ്ര സർക്കാരിൻറെ നിലപാട് അറിയിക്കാൻ ഹൈക്കോടതി നിർദേശം.

കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങൾ ക്കെതിരായ ഹർജിയിൽ കേന്ദ്ര സർക്കാരിൻറെ നിലപാട് അറിയിക്കാൻ ഹൈക്കോടതി നിർദേശം. രണ്ടാഴ്ചയ്ക്കകം കേന്ദ്രം മറുപടി നൽകണം. അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾ ക്കെതിരെ പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലാണ് രണ്ട് ഹർജികൾ ഹൈക്കോടതിയിൽ എത്തിയത്. എന്നാൽ ഭരണപരിഷ്കാരങ്ങളുടെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.

കഴിഞ്ഞദിവസം അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർമാരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് സ്റ്റേ ചെയ്തപ്പോൾ ലക്ഷദ്വീപിൽ എന്തൊക്കെയാണ് നടക്കുന്നതെന്ന് തങ്ങൾക്ക് അറിയാമെന്ന് അന്ന് കോടതി പരാമർശിച്ചിരുന്നു