ലക്ഷദ്വീപ് ബിജെപിയിൽ കൂട്ടരാജി.
ലക്ഷദ്വീപ് ബിജെപിയിൽ കൂട്ടരാജി.യുവമോർച്ച ജനറൽ സെക്രട്ടറി പി പി മുഹമ്മദ് ഹാഷിം ഉൾപ്പെടെ 8 പേർ രാജിവെച്ചു. അഡ്മിനിസ്ട്രേറ്ററുടെ ഏകപക്ഷീയ നടപടികളിൽ പ്രതിഷേധിച്ചാണ് രാജി. ലക്ഷദ്വീപിൻ്റെ ചുമതലയുള്ള എപി അബ്ദുള്ളക്കുട്ടിക്ക് രാജിക്കത്ത് കൈമാറി.
മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്, ട്രഷറർ എന്നിവർ ഉൾപ്പെടെ ഉള്ളവരാണ് രാജിവച്ചിട്ടുള്ളത്. ബിജെപിയിൽ വലിയ അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളതായി ഇന്ന് രാവിലെ മുതൽതന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ചില നേതാക്കൾ അഡ്മിനിസ്ട്രേറ്ററുടെ നിലപാടുകൾക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. എന്നാൽ ചില നേതാക്കൾ അഡ്മിനിസ്ട്രേറ്ററെ അനുകൂലിക്കുകയും ചെയ്തിരുന്നു. വ്യത്യസ്ത അഭിപ്രായങ്ങൾ വരുന്നതിനിടെയാണ് എട്ടുപേർ യുവമോർച്ചയിൽനിന്ന് രാജിവച്ചിരിക്കുന്നത്