ലക്ഷദ്വീപ് മുൻ എംപിയുടെ സഹോദരനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു

ലക്ഷദ്വീപ് മുൻ എംപിയുടെ സഹോദരനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. നൂറുൽ അമീനിനെയാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പിരിച്ചുവിട്ടത്. മുഹമ്മദ് ഫൈസൽ ഉൾപ്പെട്ട വധശ്രമ കേസിലെ ഒന്നാം പ്രതിയാണ് നൂറുൽ അമീൻ.ആന്ത്രോത്ത് എംജിഎസ്എസ്എസിലെ ഇംഗ്ലീഷ് അധ്യാപകനായിരുന്നു നൂറുൽ അമീൻ. അധ്യാപകൻ സമൂഹത്തിൽ അഹിംസയുടെ സന്ദേശം നൽകേണ്ട വ്യക്തിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അഡ്മിനിസ്ട്രേറ്ററുടെ നടപടി.