ലതാ മങ്കേഷ്കറിന്റെ പേരിൽ സംഗീത കോളേജ്

മുംബൈ: അന്തരിച്ച പ്രശസ്ത ഗായിക ലതാ മങ്കേഷ്കറിന്റെ പേരിൽ മുംബൈയിൽ ഒരു അന്താരാഷ്ട്ര സംഗീത കോളേജ് സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു. കഴിഞ്ഞ ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് സർക്കാർവൃത്തങ്ങൾ വ്യക്തമാക്കി. ഭാരത് രത്നാ ലതാ ദീനാനാഥ് മങ്കേഷ്കർ ഇന്റർനാഷണൽ മ്യൂസിക് കോളേജ് എന്നായിരിക്കും സ്ഥാപനത്തിന്റെ പേരെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി ഉദയ് സാവന്ത് പറഞ്ഞു.