ലാബ് അസിസ്റ്റൻറ് – നിയമനം

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് വകുപ്പിൽ ലാബ് അസിസ്റ്റൻറ് തസ്തികയിലേക്ക്, എസ്.സി. വിഭാഗത്തിന് സംവരണം ചെയ്ത ഒഴിവിലേക്ക്, ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സൈക്കോളജിയിൽ ബിരുദം ആണ് യോഗ്യത. ഇലക്ട്രിക്കൽ / റേഡിയോ & ടെലിവിഷൻ ട്രേഡ് സർട്ടിഫിക്കറ്റ്, ഡി.സി.എ / കമ്പ്യൂട്ടർ ഹാർഡ്‌വെയർ & നെറ്റ്‌വർക്ക് ഡിപ്ലോമ എന്നീ അധിക യോഗ്യതകൾ അഭികാമ്യം. താല്പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം 03.06.2022 നു രാവിലെ 11.00 നു മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. ഫോൺ- 0497-2782441