ലീഗ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു; 96ന് ശേഷം ആദ്യ വനിതാ സ്ഥാനാർഥി

മലപ്പുറം: നിയമസഭ, മലപ്പുറം ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള മുസ്‌ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. നിയമസഭ തിരഞ്ഞെടുപ്പിൽ 27 സീറ്റുകളിലാണ് മുസ്‌ലിം ലീഗ് മത്സരിക്കുന്നത്. പാണക്കാട് മുഹമ്മദലി ഷിഹാബ് തങ്ങളാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. എല്ലാ ജനവിഭാഗങ്ങൾക്കും പ്രാതിനിധ്യം നൽകാൻ ശ്രമിച്ചിട്ടുണ്ടെന്ന് ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു.

മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ അബ്ദുൽ സമദ് സമദാനിയും രാജ്യസഭാ സീറ്റിലേക്ക് പി.വി.അബ്ദുൽ വഹാബും മത്സരിക്കും. പുനലൂർ, ചടയമംഗലം, പേരാമ്പ്ര സീറ്റുകളിൽ പിന്നീട് സ്ഥാനാർഥികളെ പ്രഖ്യാപിക്കും. 1996ന് ശേഷം ആദ്യമായി വനിതാ സ്ഥാനാർഥിയും പട്ടികയിൽ ഇടംപിടിച്ചു. കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ നൂർബിന റഷീദിനെയാണ് തീരുമാനിച്ചിരിക്കുന്നത്.

മറ്റു സ്ഥാനാർഥികൾ: മലപ്പുറം – പി. ഉബൈദുല്ല, അഴീക്കോട് – കെ.എം. ഷാജി, ഏറനാട് – പി.കെ.ബഷീർ, വേങ്ങര – പി.കെ.കുഞ്ഞാലിക്കുട്ടി, തിരൂരങ്ങാടി – കെ.പി.എ. മജീദ്, കുറ്റ്യാടി – പാറയ്ക്കൽ അബ്ദുല്ലയും മത്സരിക്കും