ലെവൽക്രോസ് അടച്ചിടും

താവം-ദാലിൽ റോഡിൽ കണ്ണപുരം-പഴയങ്ങാടി സ്റ്റേഷനുകൾക്കിടയിലെ 256-ാം നമ്പർ ലെവൽക്രോസ് സെപ്റ്റംബർ 18ന് രാവിലെ ഒമ്പത് മുതൽ 19ന് രാത്രി ഏഴ് മണി വരെയും താണ-ആയിക്കര റോഡിൽ കണ്ണൂർ സൗത്ത്-കണ്ണൂർ സ്റ്റേഷനുകൾക്കിടയിലുള്ള 241-ാം നമ്പർ ലെവൽക്രോസ് സെപ്റ്റംബർ 19ന് രാത്രി എട്ട് മുതൽ 21ന് രാത്രി 11.30 വരെയും അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് സതേൺ റെയിൽവെ അസി.ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.