ലൈഫ്മിഷന്‍ കോ ഓര്‍ഡിനേറ്റര്‍; അന്യത്ര സേവന വ്യവസ്ഥയില്‍ അപേക്ഷിക്കാം

ലൈഫ് മിഷന് കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ ഒഴിവുള്ള ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ ഗസറ്റഡ് ഓഫീസര്‍ തസ്തികയില്‍ ജോലിനോക്കുന്ന ജീവനക്കാരില്‍ നിന്നും അന്യത്ര സേവന വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂണ്‍ 14 ന് വൈകിട്ട് മൂന്ന് മണിക്കകം തപാലിലോ ഇ മെയില്‍ വഴിയോ ലൈഫ് മിഷന്‍ സംസ്ഥാന ഓഫീസില്‍ ലഭിക്കണം.

അപേക്ഷയില്‍ മൊബൈല്‍ നമ്പര്‍, ഇ മെയില്‍ ഐ ഡി എന്നിവ രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് പ്രവൃത്തി ദിവസങ്ങളില്‍ ലൈഫ് മിഷന്‍ സംസ്ഥാന ഓഫീസില്‍ ലഭിക്കും. വിലാസം: ലൈഫ് മിഷന്‍ കാര്യാലയം, രണ്ടാം നില, പി ടി സി ടവേഴ്‌സ്, എസ് എസ് കോവില്‍ റോഡ്, തിരുവനന്തപുരം, പിന്‍: 695 001. വെബ്‌സൈറ്റ്: www.lifemission.kerala.gov.in, ഇ മെയില്‍: lifemissionkerala@gmail.com. ഫോണ്‍: 0471 2335524.
പി എന്‍ സി/2111/2021