ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ ക്ഷേത്രജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി ഫണ്ടില്‍ നിന്നും ബാങ്ക് മുഖേന പെന്‍ഷന്‍/ കുടുംബ പെന്‍ഷന്‍ കൈപ്പറ്റുന്ന എല്ലാ ഗുണഭോക്താക്കളും ബാങ്ക് അക്കൗണ്ട് നമ്പര്‍, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതമുള്ള വില്ലേജ് ഓഫീസര്‍/ ഗസറ്റഡ് ഓഫീസര്‍/ ബാങ്ക് മാനേജര്‍/ക്ഷേമനിധി ബോര്‍ഡ് അംഗം ഒപ്പിട്ട ലൈഫ് സര്‍ട്ടിഫിക്കറ്റ് നവംബര്‍ 15നകം ഹാജരാക്കണം. വിലാസം: സെക്രട്ടറി, മലബാര്‍ ക്ഷേത്രജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി, ഹൗസ്ഫെഡ് കോംപ്ലക്സ്, പി ഒ എരഞ്ഞിപ്പാലം, കോഴിക്കോട് 673 006. നിശ്ചിത തീയതിക്കകം ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കാനായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം. 60 വയസില്‍ താഴെ പ്രായമുള്ള കുടുംബ പെന്‍ഷന്‍കാര്‍ പുനര്‍വിവാഹം ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രം ഹാജരാക്കണം. ഫോണ്‍: 0495 2360720.

നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ നിന്നും തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കാന്‍ പെന്‍ഷണ്‍ര്‍മാര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ കണ്ണൂര്‍ ജില്ലാ ഓഫീസില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കും. സര്‍ട്ടിഫിക്കറ്റില്‍ ആധാര്‍, ബാങ്ക് അക്കൗണ്ട് എന്നീ നമ്പര്‍ രേഖപ്പെടുത്തുകയും അസ്സല്‍ പെന്‍ഷന്‍ ഐഡിന്റിറ്റി കാര്‍ഡ് ഹാജരാക്കുകയും വേണം. നേരിട്ട് ഹാജരാക്കാന്‍ സാധിക്കാത്ത ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ ഗസറ്റഡ് ഓഫീസര്‍/ മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തണം. ഫോണ്‍: 0497 2704014.