ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം

കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ വാങ്ങുന്ന അംഗങ്ങൾ ഡിസംബർ 31നകം ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. സർട്ടിഫിക്കറ്റ് മാതൃക www.kmtboard.in ൽ ലഭിക്കും. ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള മദ്രസാധ്യാപക ക്ഷേമനിധി ബോർഡ്, കെയുആർഡിഎഫ്‌സി ബിൽഡിങ്, രണ്ടാം നില, ചാക്കോരത്തുകുളം, വെസ്റ്റ്ഹിൽ പി ഒ, കോഴിക്കോട്-673005 എന്ന വിലാസത്തിൽ സമർപ്പിക്കണം. ലൈഫ് സർട്ടിഫിക്കറ്റിൽ ആധാർ നമ്പറും മൊബൈൽ നമ്പറും നിർബന്ധമായും രേഖപ്പെടുത്തണം. ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചവർക്ക് മാത്രമേ 2023 ജനുവരി മുതലുള്ള പെൻഷൻ ലഭിക്കുകയുള്ളൂ. ഫോൺ: 0495 2966577, 9188230577.