ലോക്ഡൗണ്‍ കര്‍ശനമാക്കണമെന്ന് പോലീസ്

ശനിയാഴ്ച മുതല്‍ ഏര്‍പ്പെടുത്തുന്ന ലോക്ഡൗണില്‍ ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സാധ്യത. കോവിഡ് അതിതീവ്ര വ്യാപനം തടയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നാളെ മുതല്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ക്ഡൗണിന്റെ ഭാഗമായി സര്‍ക്കാര്‍ അനുവദിച്ച ഇളവുകള്‍ കുറയ്ക്കണമെന്ന് പൊലീസ്.

നിര്‍മ്മാണ മേഖലയില്‍ അടക്കം നല്‍കിയിരിക്കുന്ന ഇളവുകള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ട്. നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന ഈ ദിവസങ്ങളില്‍ അത്തരം ദുരുപയോഗം ധാരാളം ശ്രദ്ധയില്‍പ്പെട്ടതായി പൊലീസ് ആശങ്ക അറിയിച്ചു. അങ്ങനെ തുടര്‍ന്നാല്‍ ലോക്ക്ഡൗണിന്റെ പൂര്‍ണമായ പ്രയോജനം ലഭിക്കില്ലെന്നും പൊലീസ് കരുതുന്നു.ഇക്കാര്യങ്ങള്‍ ഉന്നത പൊലീസ് അധികാരികള്‍ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

മുന്‍ ലോക്ക്ഡൗണിന്റെ കാലത്തെ പോലെ കടകളുടെ പ്രവര്‍ത്തനസമയം വെട്ടിച്ചുരുക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. ഇളവുകള്‍ കൂട്ടിയാല്‍ യാത്രക്കാര്‍ കൂടുമെന്നും ലോക്ക്ഡൗണ്‍ കര്‍ശനമാകില്ലെന്നുമാണ് പൊലീസ് നിലപാട്