ലോ​ഡ്ജ് മു​റി​യി​ല്‍ അബോധാവസ്ഥയി​ല്‍ ക​ണ്ടെ​ത്തിയ യു​വ​തി​ക്കെ​തി​രെ കേ​സെ​ടു​ത്തു.

കൊച്ചി:ലോ​ഡ്ജ് മു​റി​യി​ല്‍ അബോധാവസ്ഥയി​ല്‍ ക​ണ്ടെ​ത്തി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന യു​വ​തി​ക്കെ​തി​രെ കേ​സെ​ടു​ത്തു.കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​ക്കെ​തി​രെ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച​തി​ന് എറണാകുളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സാണ് കേസെടുത്തത്.

ബു​ധ​നാ​ഴ്ച രാ​ത്രി​ എ​റ​ണാ​കു​ളം സൗ​ത്തി​ലെ ലോഡ്ജ് മുറിയിലാണ് സംഭവം. ലോ​ഡ്ജി​ല്‍ ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ളെ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തുകയായിരുന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ വ്യാ​ഴാ​ഴ്ച ബ​ന്ധു​ക്ക​ള്‍​ക്കൊ​പ്പം വി​ട്ട​യ​ച്ചി​രു​ന്നു. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ പെ​ണ്‍​കു​ട്ടി​ക​ള്‍ ജോ​ലി​ക്കാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ 27നാ​ണ് എ​റ​ണാ​കു​ള​ത്ത് എ​ത്തി​യ​ത്.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ ശരീരത്തില്‍ വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ല്‍ എം​ഡി​എം​എ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​രു​ന്നു. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​ച​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലു​ള്ള യു​വ​തി​യു​ടെ അ​റ​സ്റ്റ് പി​ന്നീ​ട് രേ​ഖ​പ്പെ​ടു​ത്തും. ഇ​വ​ര്‍​ക്ക് മ​യ​ക്കു​മ​രു​ന്ന് എ​ങ്ങ​നെ ല​ഭി​ച്ചു​വെ​ന്ന​തി​നെ​ക്കു​റി​ച്ച്‌ പൊലീസ് അന്വേ​ഷി​ക്കു​ന്നു​ണ്ട്.