ല​തി​ക സു​ഭാ​ഷ് എ​ൻ​സി​പി​യി​ലേ​ക്ക്.


കോ​ട്ട​യം: മു​ൻ കോ​ൺ​ഗ്ര​സ് നേ​താ​വും മ​ഹി​ള കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​യു​മാ​യി​രു​ന്ന ല​തി​ക സു​ഭാ​ഷ് എ​ൻ​സി​പി​യി​ലേ​ക്ക്. എ​ൻ​സി​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​സി. ചാ​ക്കോ​യു​മാ​യി ല​തി​ക സു​ഭാ​ഷ് ച​ർ​ച്ച ന​ട​ത്തി. കോ​ൺ​ഗ്ര​സ് പാ​ര​മ്പ​ര്യ​മു​ള്ള പാ​ർ​ട്ടി​യാ​ണ് എ​ൻ​സി​പി​യെ​ന്ന് ല​തി​ക സു​ഭാ​ഷ് പ​റ​ഞ്ഞു. പാ​ർ​ട്ടി​യി​ൽ ചേ​രു​ന്ന​ത് സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗീ​ക പ്ര​ഖ്യാ​പ​നം ഉ​ട​ൻ ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് നി​ഷേ​ധി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ല​തി​ക സു​ഭാ​ഷ് കോ​ൺ​ഗ്ര​സ് വി​ട്ട​ത്. പാ​ർ​ട്ടി ഓ​ഫീ​സി​ന് മു​ന്നി​ൽ ത​ല മു​ണ്ഡ​നം ചെ​യ്ത് പ്ര​തി​ഷേ​ധി​ച്ച ല​തി​ക സു​ഭാ​ഷ്, ഏ​റ്റു​മാ​നൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പ​രാ​ജ​യ​പ്പെ​ട്ടു.

‘പി.സി. ചാക്കോയുമായി ആശയ വിനിമയം നടത്തിയിരുന്നു. ഞാൻ വളരെ ചെറിയ പ്രായം മുതൽ കാണുന്ന ഒരു കോൺഗ്രസ് നേതാവാണ് അദ്ദേഹം. അത്തരം ചർച്ചകൾ ആലോചിച്ച് വരികയാണ്. വൈകാതെ എന്റെ നിലപാട് വ്യക്തമാക്കും. കോൺഗ്രസുമായി ബന്ധപ്പെട്ട് നിൽക്കുന്നതല്ലാത്ത മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിലേക്ക് പോകാൻ എനിക്ക് കഴിയുകയില്ല. കോൺഗ്രസിന്റെ പാരമ്പര്യത്തിൽ വന്ന വ്യക്തി എന്ന നിലയിൽ അത്തരം ചില ആലോചനകളുണ്ട്. വളരെ വൈകാതെ മാധ്യമ പ്രവർത്തകരുമായി പങ്കുവെക്കും,’ലതികാ സുഭാഷ് പറഞ്ഞു